അന്ത്യോക്യായിലെ വിശുദ്ധ ഇഗ്‌നേഷ്യസ് ത്രാലസുകാര്‍ക്ക് എഴുതിയ ലേഖനം
ആശംസകള്‍
ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരും പുത്രനായ യേശുവിന്റെ പിതാവായ ദൈവത്തിന്റെ പ്രിയപ്പെട്ടവഌം, നമ്മുടെ പ്രത്യാശയായ ക്രിസ്‌തുവിന്റെ ശരീരവും രക്‌തവും സഹനവും വഴി സമാധാനം നേടിയവഌം "തെയോഫൊറസ് എന്നുകൂടി വിളിക്കപ്പെടുന്നവഌമായ ഇഗ്‌നേഷ്യസ് എന്ന ഞാന്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഏഷ്യായിലെ ത്രാലസ് സഭയിലെ അംഗങ്ങളായ നിങ്ങളെ അഭിവാദനം ചെയ്യുന്നു അതോടൊപ്പം തന്നെ സന്തോഷത്തിന്റെ സമ്യദ്ധിയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അദ്ധ്യായം 1 അവരുടെ മേന്മയെ അംഗീകരിക്കുക
നിങ്ങള്‍ക്ക്, കുറ്റകരമല്ലാത്ത ക്ഷമയുള്ള ആത്മാര്‍ത്ഥമായ മനസ്സുണ്ടെന്ന് ഞാന്‍അറിയുന്നു. അത് നിങ്ങളില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്; അത് നിങ്ങളുടെ പ്രവൃത്തിതലത്തിലും ഞാന്‍ കാണുന്നു. ദൈവഹിതത്താല്സ്മിര്ണായില് വന്ന നിങ്ങളുടെ മെത്രാന്‍ പോളിബ്യൂസില്ഞാനത് കണ്ടു. അദ്ദേഹത്തിലൂടെ എനിക്ക് നിങ്ങളുടെ സന്മനസ്സിനെപ്പറ്റി സാക്ഷ്യം ലഭിച്ചു. ദൈവത്തിന്റെ അഌയായികളാണ് നിങ്ങള്‍ എന്നറിയാന്കഴിഞ്ഞതിലും നിങ്ങളെ കണ്ടെത്താന്കഴിഞ്ഞതിലും ദൈവത്തെ ഞാന്സ്തുതിക്കുന്നു.
അദ്ധ്യായം 2 മെത്രാഌ വിധേയനായിരിക്കുക
ക്രിസ്‌തുവിഌ നിങ്ങള്വിധേയരായിരിക്കുന്നതുപോലെ മെത്രാഌ വിധേയരായിരിക്കുന്നതുകൊണ്ട്, മഌഷ്യര്‍ ജീവിക്കുന്നതുപോലെയല്ല നമുക്കുവേണ്ടി മരിച്ച ക്രിസ്‌തുവിനെപോലെ നിങ്ങള്ജീവിക്കുന്നതായി എനിക്ക് കാണപ്പെടുന്നു അവന്റെ മരണത്തില്‍ വിശ്വസിക്കുക വഴി നിങ്ങള്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടേക്കാം. മെത്രാനെ കൂടാതെ നിങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കരുത്, എന്നാല്വൈദികഗണത്തിഌ നിങ്ങള്‍ വിധേയരായിരിക്കണം. ഡീക്കന്മാര്‍ ക്രിസ്‌തുവിന്റെ രഹസ്യങ്ങളുടെ ശുശ്രൂഷകര്‍ എന്ന നിലയില്‍ എല്ലാതരത്തിലും എല്ലാവരോടും പ്രീതിയുളളവരായിരിക്കണം. അവര്മാംസപാനീയങ്ങളുടെ ശുശ്രൂഷകരല്ല, എന്നാല്‍ ദൈവത്തിന്റെ സഭയുടെ സേവകരാണ്. അതുകൊണ്ടുതന്നെ എല്ലാതരത്തിലുമുളള ആരോപണങ്ങളില്‍നിന്നും അവര്‍ മുക്‌തരായിരിക്കണം.
അദ്ധ്യായം 3 ഡീക്കന്മാരെ ബഹുമാനിക്കുക
ക്രിസ്‌തുവും അപ്പസ്‌തോലന്മാരും മെത്രാഌം ദൈവത്തിന്റെ "സെന്‍ഹെദ്രിന്‍ സംഘാംഗങ്ങള്‍ എന്ന നിലയില്‍ വൈദികഗണവുംചേര്ന്ന് നിയോഗിച്ചിരിക്കുന്ന വ്യക്‌തികള്‍ എന്ന നിലയില്‍ ഡീക്കന്മാരെ ബഹുമാനിക്കുക. ഇവയില്‍നിന്നു മാറിനിന്നുകാണ്ടു ഒരു സഭയില്ല. ഈവകകാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കും ഇതേഅഭിപ്രായമാണെന്നു ഞാന്‍ കരുതുന്നു. നിങ്ങളുടെ സ്‌നേഹ പ്രകടനം ഞാന്‍ സ്വീകരിച്ചിരിക്കുന്നു; ആ സ്‌നേഹം ഇപ്പോഴും എന്നിലും നിങ്ങളുടെ മെത്രാനിലുമുണ്ട്. അദ്ദേഹത്തിന്റെ ബാഹ്യപ്രകടനം പ്രബോധനാത്മകമാണ്. അദ്ദേഹത്തിന്റെ വിനയം അതില്‍തന്നെ ഒരു ശക്‌തിയാണ്.അതിനാല്‍തന്നെ എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കും. കുറ്റംവിധിക്കപ്പെട്ട മഌഷ്യനാണെന്നിരിക്കലും, ഞാന്‍ സ്വയാഭിമാനത്തിന്റെ ഉയരങ്ങളിലെത്തുമോ?
അദ്ധ്യായം 4 എനിക്ക് എളിമ ആവശ്യമുണ്ട്
എനിക്ക് ദൈവത്തെക്കുറിച്ച് അതിയായ അറിവുണ്ട് എങ്കിലും ഞാന്‍ എന്നെതന്നെ നിയന്ത്രിക്കുന്നു, കാരണം ആത്‌മപ്രശംസയിലൂടെ ഞാന്നശിച്ചുപോകാം. കൂടുതല്ദൈവഭയമുളളവനാകാഌം, എന്നെക്കുറിച്ച് മുഖസ്‌തുതി പറയുന്നവരെ കേള്‍ക്കാതിരിക്കാഌം വേണ്ടി എനിക്ക് എളിമ ആവശ്യമുണ്ട്. ഇങ്ങനെയെല്ലാം സംസാരിക്കുന്ന അവര്‍ എന്നെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. സഹിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പക്ഷേ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് യോഗ്യതയുണ്ടോ എന്ന് എനിക്കറിയില്ല. അതിയായ ഈ ആശ എന്നെ വല്ലാതെ അസഹ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ എനിക്ക്എളിമ ആവശ്യമുണ്ട്. ഈ എളിമ വഴിയാണ് ഈ ലോകത്തിന്റെ രാജകുമാരന്‍(ക്രിസ്‌തു) സ്വയംശൂന്യനായിതീര്ന്നത്.
അദ്ധ്യായം 5 ഗാഢമായ പഠനങ്ങള്‍ നിങ്ങളെ ഞാന്‍ പഠിപ്പിക്കുകയില്ല.
സ്വര്ഗ്ഗീയകാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതാന്എനിക്കാവില്ലേ? എന്നാല്‍ അതുചെയ്യാന്ഞാന്ഭയപ്പെടുന്നു കാരണം ക്രിസ്‌തുവില്‍ നിങ്ങള്‍ ശിശുക്കളായതുകൊണ്ട് അത് നിങ്ങളെ വേദനിപ്പിച്ചേക്കാം. എനിക്കീ പഠനങ്ങള്സ്വീകരിക്കാന് കഴിയാത്തതിനാല്നിങ്ങള് എന്നോടു ക്ഷമിക്കണം. ഞാന്ക്രിസ്തുവിനോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും സ്വര്ഗ്ഗീയകാര്യങ്ങളെക്കുറിച്ച് പ്രത്യേകിച്ച് മാലാഖമാരെക്കുറിച്ചും അവരുടെ സമാഗമങ്ങളെക്കുറിച്ചും എനിക്കറിവില്ല. ഇത്തരം പരാമര്‍ശം ഇല്ലാതെതന്നെഞാന്ഇപ്പോഴും വിദ്യാര്‍ത്ഥിയാണ്.
അദ്ധ്യായം 6 പാഷണ്ഡികളില്‍നിന്ന് മാറിനില്‍ക്കുക
പാഷണ്ഡതയില്നിന്നു മാറിനിന്നുകൊണ്ട്, ൈക്രസ്‌തവപരിപോഷണം വിനിയോഗിക്കാന്‍ ഞാന്‍, എന്നാല്‍ ഞാനല്ല, ക്രിസ്‌തുവിന്റെ സ്‌നേഹം നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നല്ല വീഞ്ഞില്വിഷം കലര്‍ത്തുന്നതുപോലെ, പാഷണ്ഡികള്‍ ഉപയോഗശൂന്യവും അപകടകരവുമായ വിഷം ക്രിസ്‌തുവിന്റെ ആശയങ്ങളോട് കൂട്ടിച്ചേര്‍ത്ത്, ആര്‍ത്തരായ അജ്ഞരെ മരണത്തിലേക്ക് എത്തിക്കുന്നു.
അദ്ധ്യായം 7 തുടര്‍ച്ച
പാഷണ്ഡികളെ സൂക്ഷിച്ചുകൊളളുവിന്‍. ക്രിസ്‌തുവിനോടും, മെത്രാനോടും അപ്പസ്‌തോലന്മാരുടെ നടപടികളോടും ഐക്യപ്പെട്ടില്ലെങ്കില്‍ നിങ്ങളുടെ അവസ്‌ഥയും ഇതുപോലെതന്നെയായിരിക്കും. അള്‍ത്താരയിലായിരിക്കുന്നവന്‍ പരിശുദ്ധഌം, അള്‍ത്താരയിലല്ലാത്തവന്‍ അശുദ്ധഌമാണ്. അതായത് മെത്രാന്റെയും വൈദികഗണത്തിന്റെയും ഡീക്കന്മാരുടെയും ചിന്തകളില്‍നിന്ന് മാറിനിന്നുകൊണ്ട് പ്രവര്ത്തിക്കുന്നവന്മനസ്സാക്ഷിയില്അശുദ്ധനാണ്.
അദ്ധ്യായം 8 സാത്താന്റെ കെണികളില്‍നിന്ന് നിങ്ങളെത്തന്നെ സംരക്ഷിക്കുക
ഞാന്‍ നിങ്ങളെ അതിയായി സ്‌നേഹിക്കുന്നു, അതുകൊണ്ട് സാത്താന്റെ കെണികളെ ഞാന്‍ മുന്‍കൂട്ടികാണുന്നു; അവയില്‍നിന്നു നിങ്ങളെത്തന്നെ സംരക്ഷിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയുംചെയ്യുന്നു. നിങ്ങളെത്തന്നെ വിനയംകൊണ്ട് ധരിപ്പിക്കുവിന്‍; നാഥന്റെ തിരുശ്ലരീരം, അതായത് വിശ്വാസത്താലും, നാഥന്റെ തിരുരക്‌തത്താല്‍, അതായത് സ്‌നേഹത്താലും, നിങ്ങളെത്തന്നെ നവീകരിക്കുവിന്‍. നിങ്ങളിലാര്‍ക്കും സ്വന്തം അയല്‍ക്കാരനോട് വിദ്വേഷം ഉണ്ടായിരിക്കരുത്. ചില ഭോഷന്മാരായ വ്യക്‌തികള്‍ മൂലം വിജാതീയര്‍ വിശ്വാസികളെപ്പറ്റി തിന്മ പറയാന്‍ ഇടവരുത്തരുത്.
അദ്ധ്യായം 9 ക്രിസ്‌തുവിന്റെ ചരിത്രത്തിലേക്ക് ഒരു പരാമര്‍ശം
ക്രിസ്‌തു ദാവീദുവംശജഌം മറിയത്തില്‍നിന്നു സത്യമായി ജനിച്ചവഌം സാധാരണമഌഷ്യരെ പോലെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്‌തവനാണ്. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് സത്യമായി പീഡകള്‍ സഹിക്കുകയും, ക്രൂശിതനാവുകയും, സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ളവരുടെ മുമ്പാകെ മരണമടയുകയും, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്‌തു. പിതാവായ ദൈവം ക്രിസ്‌തുവിനെ ഉയര്‍ത്തിയതുപോലെ, ക്രിസ്‌തുവിലൂടെ പിതാവില്വിശ്വസിക്കുന്നവരെ ദൈവം ഉയര്‍ത്തുകയും നിത്യജീവന്‍ നല്‍കുകയും ചെയ്യും
അദ്ധ്യായം 10 ക്രിസ്‌തുവിന്റെ പീഡാസഹനമെന്ന യാഥാര്‍ത്ഥ്യം
ക്രിസ്‌തുവിന്റെ പീഡാസഹനം യാഥാര്‍ത്ഥ്യമായിരുന്നില്ല എന്ന് ഈശ്വരവിശ്വാസമില്ലാത്തവര്‍ പറയുകയാണെങ്കില്ഞാന് എന്തിന് ഇവിടെ അടിമത്തത്തിലായിരിക്കണം? എന്തുകൊണ്ട്ഞാന് വന്യമൃഗങ്ങളുടെ കൂടെയായിരിക്കാന്‍ ആഗ്രഹിക്കുന്നു? അതിനാല്‍ വ്യര്‍ത്ഥതയില്‍ ഞാന്മരിക്കണമെന്നാണോ? അങ്ങനെയെങ്കില്‍ കര്‍ത്താവിനെതിരെയുള്ള വ്യാജപ്രവൃത്തിയാല്ഞാന് കുറ്റക്കാരനാവുകയില്ലേ?
അദ്ധ്യായം 11 വ്യാജപ്രബോധകരുടെ മാരകമായ തെറ്റുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക
മരണം വിളിച്ചു വരുത്തുന്ന സാത്താന്റെ തിന്മ നിറഞ്ഞ താവഴികള്‍ പുറപ്പെടുവിക്കുന്ന ഫലങ്ങളില്‍നിന്ന് ഓടിമറയുക. ഇവര്‍ പിതാവായ ദൈവത്തിന്റെ താവഴികളല്ല. അവര്‍ പിതാവിന്റേതായിരുന്നെങ്കില്‍ അവര്‍ കുരിശിന്റെ ശാഖകളായേനെ; അവരുടെ ഫലങ്ങള്‍ കുറ്റമറ്റതായേനെ. അവിടുത്തെ സഹനത്തിലൂടെ നമ്മളെയെല്ലാം അവിടുത്തെ അംഗങ്ങളാകാന്‍ വിളിച്ചിരിക്കുന്നു. അംഗങ്ങളില്ലാതെ ഒരു തലവഌം അസ്‌തിത്വമില്ല. രക്ഷകനായ ദൈവം നമ്മളുമായി ഐക്യം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു
അദ്ധ്യായം 12 ഐക്യത്തിലും സ്‌നേഹത്തിലും നിലനില്‍ക്കുക
എന്നോടുകൂടെയുള്ള ദൈവത്തിന്റെ സഭകളോടൊപ്പം സ്‌മിര്‍ണായിലായിരുന്നുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് വന്ദനം പറയുന്നു. ശരീരത്തിലും ആത്മാവിലും അവിടുന്ന്എന്നെ എല്ലാകാര്യങ്ങളിലും ഉത്സാഹഭരിതനാക്കി. ക്രിസ്‌തുവിനെപ്രതി ഞാന്‍ വഹിക്കുന്ന ബന്ധനങ്ങള്‍ നിങ്ങളെ ശക്‌തമായി േപ്രരിപ്പിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ നിങ്ങള്‍ പരസ്‌പരം സ്വരചേര്‍ച്ചയിലായിരിക്കുക, അത് പിതാവായ ദൈവത്തിന്റെയും, ക്രിസ്‌തുവിന്റെയും, അപ്പസ്‌തോലന്മാരുടെയും ബഹുമാനത്തിന് കാരണമാകും. എന്നെ ശ്രവിക്കാന്‍ സ്‌നേഹത്തോടെ നിങ്ങളെ ഞാന്‍ ആഹ്വാനം ചെയ്യുന്നു, കാരണം ഞാന്‍ നിങ്ങള്‍ക്ക് എതിര്‍സാക്ഷ്യമല്ല എന്ന് ഞാന്‍ കരുതുന്നു. കര്‍ത്താവിന്റെ കരുണയോടൊപ്പം നിങ്ങളുടെ സ്‌നേഹവും ആവശ്യമുള്ള എനിക്കുവേണ്ടി നിങ്ങള്പ്രാര്ത്ഥിക്കണം. അങ്ങനെ ഞാന്‍ തള്ളപ്പെടുകയില്ല. എന്നാല്‍, എനിക്കുവേണ്ടി മാറ്റിവയ്‌ക്കപ്പെട്ടിരിക്കുന്ന ഭാഗ്യത്തിന് ഞാന്‍ അര്‍ഹനാവുകയും ചെയ്യും.
അദ്ധ്യായം 13 ഉപസംഹാരം
സ്‌മിര്‍ണിയായിലെയും എഫേസോസിലെയും ജനങ്ങളുടെ സ്‌നേഹം നിങ്ങള്‍ക്ക് വന്ദനം പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ സിറിയായിലെ സഭയെയും പ്രത്യേകം ഓര്‍മിക്കണം. അവരില്‍നിന്ന് അഭിധാനങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ യോഗ്യനല്ല. ക്രിസ്‌തുവില്‍ ഞാന്‍ വിടവാങ്ങുന്നു. നിങ്ങള്‍ മെത്രാനോടും ദൈവത്തിന്റെ കല്‍പനകളോടും വൈദികഗണത്തോടും വിധേയരായിരിക്കുവിന്‍. ഹൃദയത്തില്‍ വിവേചനമില്ലാതെ നിങ്ങള്‍ എല്ലാവരും പരസ്‌പരം സ്‌നേഹിക്കുവിന്‍. എന്റെ ആത്മാവ് നിങ്ങളുടെ ആത്മാക്കളാല്‍ വിശുദ്ധീകരിക്കപ്പെടട്ടെ; ഈ നിമിഷം മാത്രമല്ല, ഞാന്‍ ദൈവത്തില്‍ എത്തിചേര്‍ന്നു കഴിഞ്ഞും എന്റെ ആത്മാവ് വിശുദ്ധീകരിക്കപ്പെടട്ടെ. ഞാന്‍ ഇപ്പോഴും അപകടത്തിലാണ്. എന്നാല്‍ എന്റെയും നിങ്ങളുടെയും അപേക്ഷകള്‍ ഫലമണിയിക്കുന്നതില്‍ ദൈവം വിശ്വസ്‌തനാണ്. അവന്റെ മുമ്പില് നിങ്ങള്കുറ്റമറ്റവരായിരിക്കും.