അന്ത്യോക്ക്യായിലെ വി. ഇഗ്നേഷ്യസ് സ്‌മിര്‍ണ്ണകാര്‍ക്ക് എഴുതിയ ലേഖനം
വിവര്‍ത്തനം .ജെറിന്‍ ഫ്രാന്‍സിസ്
ആമുഖം
തിയോഫറസ് എന്ന അപരനാമത്തില്‍ വിളിക്കപ്പെടുന്ന ഇഗ്നേഷ്യസ്, ദൈവത്തിന്റെ അനന്തമായ കരുണയിലൂടെയും, വിശുദ്ധിയിലൂടെയും ലഭിച്ച വിശ്വാസത്തിലും സ്‌നേഹത്തിലും നിറഞ്ഞ് പിതാവായ ദൈവത്തിന്റെയും പുത്രനായ യേശു ക്രിസ്‌തുവിന്റെയും സഭയുടെ ഭാഗമായ ഏഷ്യയിലുള്ള സമിര്‍ണ്ണായിലെ സഭാതനയര്‍ക്ക് വചനമായ ദൈവത്തില്‍നിന്നും, പരിശുദ്ധാത്മാവില്‍ നിന്നുമുള്ള സ്‌നേഹാശംസകള്‍.
അദ്ധ്യായം - 1 വിശ്വാസപ്രഖ്യാപനം
ഞാന്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു, കാരണം യേശുക്രിസ്‌തു വഴിയാണ് ഇത്തരമൊരു അറിവ് സംജാതമായത്. ചഞ്ചലമില്ലാത്ത വിശ്വാസത്തിന്റെ ഉടമകളാണ് നിങ്ങള്‍ എന്നു ഞാന്‍ കണ്ടു. എത്രത്തോളം ക്രൂശിതനായി യേശുക്രിസുതുവിന്റെ ശരീരത്തോടും ആത്മാവിനോടും ക്രൂശിതനായെങ്കില്‍, ജഢപ്രകാരം ദാവിദിന്റെ വംശത്തില്‍ നിന്ന് ജനിച്ച ക്രിസ്‌തുവിന്റെ രക്തം വഴി നമ്മെ സ്‌നേഹത്തില്‍ സ്ഥാപിക്കപ്പെട്ട് ദൈവീക ആദരവിലെക്ക് നയിച്ചു.(റോമ 1:3). അങ്ങനെ ദൈവത്തിന്റെ ശക്തിയും തിരുഹിതവും പ്രകാരം ദൈവപുത്രന്‍ കന്യകയില്‍ നിന്ന് ജന്മമെടുത്തു. യോഹന്നാനല്‍ നിന്ന് മാമ്മോദീസ സ്വീകരിച്ചു, അങ്ങനെ അവന്‍ വഴി സര്‍വ്വനീതിയും പൂര്‍ത്തിയാക്കി (മത്താ 3:15), സത്യമായും പന്തിയോസ് പീലാത്തോസിന്റെയും ഹെറോദോസിന്റെയും കാലത്ത് നമ്മുക്ക് വേണ്ടി ക്രൂശിതനായി. മഹനീയമായ പീഢാഌഭവവും ഉത്ഥാനവും വഴി എല്ലാ കാലങ്ങളിലുള്ളവര്‍ക്കും എല്ലാ വിശുദ്ധര്‍ക്കും, വിശ്വാസികള്‍ക്കും ഒരു അടയാളമായി. ജൂതഌം വിജാതിയഌം തുല്യതയോടെ അവന്റെ സഭയില്‍ ഒരു ശരീരമായി.
അദ്ധ്യായം - 2 ക്രിസ്‌തുവിന്റെ പീഡാസഹനം
ഇക്കാര്യങ്ങളെല്ലാം അവന്‍ സഹിച്ചത് നമ്മെപ്രതിയും, അതുവഴി രക്ഷിതരാകേണ്ടതിഌം വേണ്ടിയാണ്. അവന്‍ സത്യമായും സഹിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്‌തു. എന്നാല്‍ ചില അവിശ്വാസികള്‍ നാമമാത്രമായി ക്രിസ്‌ത്യാനികളായി തങ്ങളെതന്നെ കണക്കാക്കുന്നതുപോലെ, അവര്‍ ക്രിസ്‌തുവിന്റെ സഹനത്തെയും കണ്ടു; അവര്‍ കരുതുന്നതുപോലെതന്നെ അവര്‍ക്ക് സംഭവിക്കും. അവര്‍ ശരീരത്തില്‍നിന്ന് വേര്‍പ്പെടുമ്പോള്‍ വെറും അശുദ്ധാരൂപികളായി മാറും.
അദ്ധ്യായം - 3 ക്രിസ്‌തുവിന്റെ ശരീരത്തിന്റെ സത്യം
ഉത്ഥാനത്തിന് ശേഷം ക്രിസ്‌തുവിന് ശരീരം ഉണ്ടായിരുന്നു എന്ന് എനിക്കറിയാം, ഇപ്പോഴും അത് അങ്ങനെ തന്നെ എന്ന് വിശ്വസിക്കുന്നു. ഒരുദാഹരണമായി, യേശു പത്രാസിന്റെയും കൂടെയുള്ളവരുടെയും മദ്ധ്യേ പ്രത്യക്ഷനായി അവരോട് അരുളിചെയ്‌തു. എന്നെ സ്‌പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ (ലൂക്കാ 24:40). ഉടനെ അവര്‍ അവനെ സ്‌പര്‍ശ്ശിക്കുകയും അവനില്‍ വിശ്വസിക്കുകയും, അവന്റെ ശരീരത്തിലും ആത്മാവിലും ബോദ്ധ്യപ്പെടുകയും ചെയ്‌തു. ഇക്കാരണത്താല്‍ ശ്രഷ്‌ഠന്‍മാര്‍ കണ്ടെത്തിയിരുന്ന യേശുവിന്റെ മരണത്തെ അവര്‍ നീരാകരിച്ചു. ഉത്ഥാനത്തിന് ശേഷം അവന്‍ അവരോടപ്പം ശരീരമുള്ളവനെപോലെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യ്‌തു. എന്നാല്‍ സാത്വീകമായി പിതാവുമായി ഗാഢബന്ധിതനായിരുന്നു.
അദ്ധ്യായം - 4 ശത്രുക്കള്‍ക്കു വേണ്ടി പ്രാർത്ഥിക്കുക
പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്കും എന്റെ ചിന്തഗതിതന്നെയാണ് എന്ന് അറിഞ്ഞുകൊണ്ട്, ഞാന്‍ നിങ്ങളെ ഉദ്‌ബോതിപ്പിക്കുന്നു. എന്നാല്‍ അതിന് മുന്‍മ്പ് മഌഷ്യന്റെ രൂപസാദൃശ്യമുള്ള മൃഗങ്ങളളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അവരെ നിങ്ങള്‍ സ്വീകരിക്കാതിരിക്കുക മാത്രമല്ല അവരുമായി സംസര്‍ഗ്ഗം പോലും അരുത്. ദൈവത്തോട് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യുക. അല്‌പം ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും ഏതെങ്കിലും തരത്തില്‍ അവരെ മാനസാന്തരപ്പെടുത്തണം. എന്നിരുന്നാലും നമ്മുടെ സത്യജീവനായ യേശുക്രിസ്‌തുവഴി എല്ലാം സാധ്യമാണ്. അങ്ങനെ ഇക്കാര്യങ്ങളെല്ലാം നമ്മുടെ ദൈവത്തിന്റെ സാനിദ്ധ്യത്തില്‍ മാത്രം നടക്കുമ്പോള്‍ ഒരു-വന്‍ അവന്റെ ഉത്ഥാനത്തില്‍ പങ്കുചേരുന്നു. എന്തുകൊണ്ടാണ് മരണത്തിഌം അഗ്നിക്കും വാളിഌം വന്യമൃഗങ്ങള്‍ക്കും ഞാന്‍ കീഴ്‌പ്പെടുന്നത്? എന്നാല്‍ വാസ്‌തവത്തില്‍ ആരാണ് വാളിന് സമീപമുള്ളവര്‍ അവര്‍ ദൈവത്തിനടുത്താണ്, ആരാണ് വന്യമൃഗങ്ങളുടെ കൂടെയുള്ളത് അവര്‍ ദൈവത്തോടെപ്പം സഹവസിക്കുന്നു. അങ്ങനെയെങ്കില്‍ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ നിമിത്തം ഇതെല്ലാം അവനോട് കൂടെ നാം സഹിക്കുന്നു (റോമ 8:17), ആന്തരികമായി ശക്തീകരിക്കുന്നതു വഴി പൂര്‍ണ്ണതയുള്ള ഒരു മഌഷ്യനാകുന്നു (ഫിലിപ്പി 4:13).
അദ്ധ്യായം - 5 പാഷാണ്‌ഡതകള്‍
ചിലര്‍ അജ്ഞത നിമിത്തം അവനെ നിരസിച്ചു അതിനേക്കാളുപരിയായി അവനെ നിരസിച്ചവര്‍ സത്യത്തിന്റെ പ്രവാചകരാകാതെ മരണത്തിന്റെ പ്രവാചകരായിമാറി. ഇവര്‍ പ്രവാചകരാല്ലോ, മോശയുടെ നിയമങ്ങളാല്ലോ, സുവിശേഷങ്ങളാല്ലോ, ഇന്നത്തെ നമ്മുടെ വ്യക്തിപരമായ സഹനങ്ങളാലോ, പ്രചോദിതരായവരല്ല. കാരണം അവര്‍ നമ്മെകുറിച്ച് ഒരെ കാര്യം തന്നെ ചിന്തിക്കുന്നു. എന്താണ് ഒരുവന്‍ ഇതില്‍ നിന്നും നേടുന്നത്? അവന്‍ എന്നെ പ്രശംസിക്കുന്നെങ്കില്‍ പോലും ക്രിസ്‌തുവിന്റെ ശരീരത്തോടുകൂടെയുള്ള ഉത്ഥാനത്തെകുറിച്ച് അവന്‍ പ്രഘോഷിക്കാത്തതുകൊണ്ട് ദൈവദൂക്ഷണമല്ലേ ചെയ്യുന്നത്? എന്നാല്‍ ഇതൊന്നും അംഗീകരിക്കാതെ മരണത്തില്‍ പൊതിയപ്പെട്ട അവര്‍ എല്ലാം നിരാകരിക്കുന്നു. അവിശ്വാസികളായ അവരുടെ പേരുകള്‍ എഴുതാമെന്ന് ഞാൻ ചിന്തിച്ചു എന്നാല്‍ അതു ഞാന്‍ ചെയ്യുന്നില്ല. അത് അവര്‍ മനഃത്ഥപിച്ച് തിരികെ ശരിയായ വിശ്വാസം -- നമ്മുടെ ഉയിര്‍പ്പ് യേശുവിന്റെ പീഢാഌഭവം വഴിയാണ് --എന്ന് തിരിച്ചറിയുന്നിടത്തോളം കാലം അവരെ കുറിച്ച് പ്രസ്ഥാവിക്കുന്നത് ഏറെ അകലെയാണ്.
അദ്ധ്യായം - 6 അവിശ്വാസികള്‍ ക്രിസ്‌തുവിന്റെ രക്തത്തില്‍ കുറ്റക്കാരാകും
മഌഷ്യന്‍ അവനെ തന്നെ വഞ്ചിക്കാതിരിക്കട്ടെ, രണ്ട്‌കൂട്ടര്‍ക്കും സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്കും മഹത്ത്വമേറിയ മാലാഖമാര്‍ക്കും, കാണപ്പെടുന്നതും കാണപ്പെടാത്തതുമായ ഭരണകര്‍ത്തകള്‍ക്കും ക്രിസ്‌തവിന്റെ രക്തത്തില്‍ വിശ്വസിക്കാത്തതിന്റെ പരിണിതഫലമായി കുറ്റകാരാകാന്‍ ഇടവരും. ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ ഗ്രഹിക്കട്ടെ (മത്താ 19:12) മുഖസ്‌തുതി വഴി ഒരുവഌം സ്വന്തം നില മറക്കാതിരിക്കട്ടെ, എന്തെന്നാല്‍ വിശ്വാസവും സ്‌നേഹവുമാണ് എല്ലാറ്റിലും ഉപരിയായുള്ളത്. അതിഌ മുകളിലായി ഒന്നും തന്നെയില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വഴി നമ്മളിലേക്ക് വരുന്ന ദൈവകൃപയെ മാനിക്കണം, എന്നാല്‍ അവര്‍ ദൈവഹിതത്തെ വളരെയധികം എതിര്‍ക്കുന്നു. അവര്‍ക്ക് സ്‌നേഹത്തെകുറിച്ച് കരുതലില്ല. വിധവകളെകുറിച്ചോ, അനാഥരെകുറിച്ചോ, അടിച്ചമര്‍ത്തപ്പെട്ടവരെയോ, വിശക്കുന്നവരെയോ, ദാഹിക്കുന്നവരെയോ കുറിച്ചോ ശ്രദ്ധയില്ല.
അദ്ധ്യായം - 7 ദൈവദൂഷകരില്‍ നിന്നും ജാഗ്രതെ
അവര്‍ പ്രാര്‍ത്ഥനയെയും ദിവ്യകാരുണ്യത്തെയും വര്‍ജ്ജിക്കുന്നു. കാരണം നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി സഹിച്ച്, പിതാവായ ദൈവം ഉയര്‍പ്പിച്ച രക്ഷകനായ യേശുക്രസ്‌തുവിന്റെ ശരീരമായ ദിവ്യകാരുണ്യത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവര്‍ ദൈവത്തിന്റെ ദാനമായ ഇതിനെ തള്ളിപറഞ്ഞ്, വാഗ്‌വാദങ്ങളില്‍ മുഴുകി ആത്മനാശം വരുത്തിവയ്‌ക്കുന്നു. അവര്‍ ഇതിനെ നല്ല രീതിയില്‍ മാനിച്ചിരുന്നാല്‍ അവരും ഉയര്‍പ്പിക്കപ്പെട്ടേനെ. ഇവരുമായി ഔദ്യോഗികമായും അനൗദ്യോഗികമായും അകന്നു നില്‌ക്കണം. എന്നാല്‍ പ്രവാചകരും അതിലുപരിയായി ക്രിസ്‌തുവിന്റെ പീഢാഌഭവത്തെ നമ്മുക്ക് വെളിപ്പെടുത്തിത്തന്ന സുവിശേഷത്തെയും ആദരിക്കണം. അതിലൂടെയാണല്ലോ ക്രിസ്‌തുവിന്റെ ഉത്ഥാനം പൂര്‍ണ്ണമായും വെളിവാക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ തിന്മയുടെ ആദികാരണമായ എല്ലാ ഭിന്നതകളില്‍ നിന്നും ഒഴിഞ്ഞുനില്‌ക്കുകയും വേണം.
അദ്ധ്യായം - 8 സഭയുടെ മേലദ്ധ്യക്ഷന്മരോടുള്ള കീഴ്‌വഴക്കം
നിങ്ങളെല്ലാവരും യേശുക്രിസ്‌തു പിതാവിനോട് അഌസരണയോട് പെരുമാറിയതുപോലെ ദൈവം സ്ഥാപിച്ച സഭയിലെ സഭാദ്ധ്യക്ഷനോട്; അപ്പസ്‌തോലന്മാരോട് എന്നപോലെ പൂരോഹിത സംഘത്തേയും ഡീക്കന്മാരേയും ബഹുമാനിക്കണം. സഭാദ്ധ്യക്ഷനോട് ബന്ധമില്ലാതെ നിങ്ങളിലാരും യാതൊന്നും ചെയ്യാതിരിക്കട്ടെ. അത് ഒരു സഭാദ്ധ്യക്ഷനായികൊള്ളട്ടെ സഭാദ്ധ്യക്ഷന്‍ നിയമിക്കുന്നൊരാളായി കൊള്ളട്ടെ, അദ്ദേഹത്തെ സഭയുടെ ദിവ്യകാരുണ്യം പോലെ ബഹുമാനിക്കണം. എവിടെയെല്ലാം സഭാദ്ധ്യക്ഷനെ കാണപ്പെടുന്നോ അവിടെയെല്ലാം ജനക്കൂട്ടവും ഉണ്ടാകും, കത്തോലിക്ക സഭയുള്ളിടത്ത് യേശുക്രിസ്‌തുള്ളതുപോലെ തന്നെ. സഭാദ്ധ്യക്ഷനെ കൂടാതെയുള്ള ജ്ഞാനസ്‌നാനവും മറ്റ് ആഘോഷങ്ങളും നിയമപരമല്ല. എന്നാല്‍ എന്തുതന്നെയായാലും അവനെ അംഗീകരിക്കുന്നതു വഴി ദൈവപ്രീതിക്കര്‍ഹരാകും. അങ്ങനെ എല്ലാകാര്യങ്ങളും സുദൃഢമായും സയുക്തികമായും നടക്കും.
അദ്ധ്യായം - 9 സഭാദ്ധ്യക്ഷനെ ബഹുമാനിക്കുക
അതുകൂടാതെ യുക്തിയോടുകൂടെ ആത്മനിയന്ത്രണത്തോടെ പെരുമാറാന്‍ ശ്രമിക്കണം. അവസരം കിട്ടുമ്പോഴല്ലാം അഌതാപത്തോടെ ദൈവത്തിലേക്ക് വരണം. ഇത് ദൈവത്തെയും സഭാദ്ധ്യക്ഷനെയും ബഹുമാനിക്കുന്നതിന് തുല്യമാണ്. തന്റെ മേലദ്ധ്യക്ഷനെ ബഹുമാനിക്കുന്നവനെ ദൈവവും ബഹുമാനിക്കും. എന്നാല്‍ ആരാണ് തന്റെ സഭാദ്ധ്യക്ഷന്റെ അറിവില്ലാതെ ചെയ്യുന്നത് അവന്‍ പിശാചിനെയാണ് സേവിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം നീ പൂര്‍ണ്ണനാണെങ്കില്‍ നിന്നില്‍ കൃപ നിറഞ്ഞിരിക്കും. എല്ലാകാര്യങ്ങളിലും നീ എന്നെ സഹായിക്കുന്നു, യേശുക്രിസ്‌തുവും നിന്നെയും സഹായിക്കും. എന്റെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും നീ എന്നെ സ്‌നേഹിച്ചു. അവനോടൊപ്പവും അവഌവേണ്ടിയും നീ ചെയ്യ്‌ത എല്ലാകാര്യങ്ങള്‍ക്കും ദൈവം നിനക്ക് പ്രതിഫലം നല്‌കട്ടെ.
അദ്ധ്യായം - 10 ദയാവായ്‌പ്പിഌള്ള കൃതജ്ഞതാപ്രകാശനം
ഫീലോയെയും റെഹുസ് അഗോത്തോപ്പുസീനെയും ദൈവത്തിന്റെ ദാസനായ ക്രിസ്‌തുവിനെപ്പോലെ നിങ്ങള്‍ നന്നായി സ്വീകരിച്ചു. അവര്‍ എന്നെ ദൈവനാമത്തില്‍ സേവിച്ചു. നിങ്ങള്‍ക്ക് വേണ്ടി അവര്‍ ദൈവത്തിന് നന്ദി പറയുന്നു. കാരണം നിങ്ങള്‍ അവരെ എല്ലാത്തരത്തിലും സഹായിച്ചു. ഇതൊന്നും നിങ്ങള്‍ക്ക് നഷ്‌ടപ്പെട്ടിട്ടില്ല. എന്റെ ഉത്സാഹവും ബന്ധങ്ങളും നിങ്ങള്‍ക്ക് ലജ്ജഹെതുയാകാത്തതുപോലെ, നമ്മുടെ പൂര്‍ണ്ണപ്രതീക്ഷയായ യേശുക്രിസ്‌തുവിനെ പ്രതിയും നിങ്ങള്‍ ലജ്ജിതരായില്ല.
അദ്ധ്യായം - 11 അന്ത്യോക്കിയായിലേക്ക് ദൂതനെ അയക്കുന്നതിനായുള്ള അപേക്ഷ
സിറിയായിലെ അന്ത്യോക്യയില്‍നിന്നുള്ള നിങ്ങളുടെ പ്രാര്‍ത്ഥന സഭയിലെത്തി. സഹനങ്ങളുടെ ദേശത്തില്‍ നിന്നു വന്നത് കൊണ്ട് ദൈവത്തിന് ഒത്തിരി സ്വീകാര്യമാണ്. എല്ലാവര്‍ക്കും എന്റെ അഭിവാദനം. ഞാന്‍ അവിടെ നിന്നുള്ള ശൈലികളില്‍ നിന്നും അവരില്‍ നിന്നും ഞാന്‍ യോഗ്യനല്ലയെങ്കിലും ദൈവഹിതപ്രകാരം യോഗ്യനായി. എന്നാല്‍ അത് എനിക്കുള്ളതാണ് എന്ന് നിനച്ചതുകൊണ്ടല്ല, മറിച്ച് നിങ്ങളുടെ പ്രത്ഥനവഴി ദൈവത്തിന്റെ കൃപയാല്ലാണ് എനിക്ക് ലഭിച്ചത്. അതുകൊണ്ട് ദൈവത്തിന്റെ ബഹുമാനത്തിനായി നിങ്ങളുടെ സഭയില്‍നിന്ന് യോഗ്യനായ ഒരു നേതാവിനെ തിരഞ്ഞെടുക്കണം. ഇതുവഴി നിങ്ങളുടെ സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും ജോലി നിര്‍വ്വഹിക്കുകയാവും ചെയ്യുക. അങ്ങനെ അവന്‍ സിറിയായിലേക്ക് യാത്ര ചെയ്യാഌം അവരെ ഇപ്പോഴത്തെ സാമാധനപരമായവസ്ഥയെ പ്രാത്സാഹിപ്പിക്കാഌം അവരുടെയിടയില്‍ പുതിയൊരു ഭരണഘടന പുനര്‍സ്ഥാപിക്കാഌം സാധിക്കും. നിങ്ങളില്‍ നിന്ന് ഒരുവന്‍ കത്തുമായി അവരുടെയടുത്തേക്ക് പോകുമ്പോള്‍ അവര്‍ അവനോടപ്പം ദൈവഹിതപ്രകാരവും നിങ്ങളുടെ പ്രാര്‍ത്ഥനയുടെ പിന്‍ബലത്തോടുകൂടെ സമാധാനതുറമുഖത്തേക്ക് എത്തിചേരുമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. പൂര്‍ണ്ണത പ്രാപിച്ച നിങ്ങള്‍ പരിശുദ്ധമായതില്‍ ലക്ഷ്യം വയ്‌ക്കണം, കാരണം നല്ലതുചെയ്യുവാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ ദൈവവും സന്നദ്ധനാണ്.
അദ്ധ്യായം - 12 അഭിനന്ദനങ്ങള്‍
ത്രാവാസിലെ സഹോദരങ്ങള്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു. ഇവിടെ നിന്ന് നിങ്ങള്‍ക്കെഴുതുമ്പോള്‍ നിങ്ങള്‍ എന്നോട് കൂടെ അയച്ച നിങ്ങളുടെ സഹോദരന്‍ ബുര്‍പൂസ്, എന്നോട്‌കൂടെ എഫെസൂസില്‍ എന്നെ സഹായിക്കുന്നു. മാതൃകപരമായ ദൈവത്തിന്റെ ദാസനെന്ന നിലയില്‍ എല്ലാവരും അവനെ അഌഗമിക്കുന്നു. എല്ലാകാര്യങ്ങള്‍ക്കും ദൈവകൃപ അവഌള്ള പ്രതിഫലം നല്‌കും. നിങ്ങളുടെ ശ്രഷ്‌ഠ സഭാദ്ധ്യക്ഷഌം വന്ദ്യവൈദികരെയും, എന്റെ സഹകൂട്ടാളികളായ നിങ്ങളുടെ ഡീക്കന്‍മാരെയും, വ്യക്തിപരമായി നിങ്ങളോരുത്തരെയും യേശുക്രിസ്‌തുവിന്റെ നാമത്തിലും അവന്റെ ശരീരരക്തത്തില്‍, അവന്റെ പീഡാഌഭവഉത്ഥാനത്തില്‍, ഐഹികവും ആത്മീയമായ, നിങ്ങളും ദൈവവും തമ്മിലുള്ള ഐക്യത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് അഭിവാദനം നേരുന്നു. കൃപയും കാരുണ്യവും സമാധാനവും ക്ഷമയും സദാ നിങ്ങള്ളോടൊത്ത് ഉണ്ടായിരിക്കട്ടെ.
അദ്ധ്യായം - 13 ഉപസംഗ്രഹം
എന്റെ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും, വിധവകളെന്ന് വിളിക്കപ്പെടുന്ന എല്ലാ കന്യകള്‍ക്കും എന്റെ അഭിവാദനം. ശക്തരായിരിക്കുവിന്‍, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്റെ കൂടെയുള്ള ഫീലോ നിങ്ങള്‍ക്ക് അഭിവാദനം ചെയ്യുന്നു. താവിയാസിന്റെ വീടിഌം എന്റെ ആശംസ. ഐഹികവും ആത്മീയവുമായ വിശ്വാസത്തിലും സ്‌നേഹത്തിലും ഉറപ്പിക്കപ്പെടുവാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട ആള്‍കെയ്‌ക്കും, താരതമ്യപ്പെടുത്താനാകാത്ത യുതെക്ക്‌നൂസിഌം ബാക്കിയെല്ലാവര്‍ക്കും എന്റെ പേരിലുള്ള ആശംസ. ദൈവത്തിന്റെ കൃപയില്‍ നിങ്ങളോട് യാത്രവന്ദനം പറയുന്നു.